ഇത് നിർമ്മാണത്തിലുളള വെബ് സൈറ്റാണ് ഇതിലെ ഉളളടക്കം അപൂർണമാണ്

പഞ്ചായത്ത്

ചീക്കോട് ഗ്രാമ ഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട 21 ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

കെ.ശിവൻ

പ്രസിഡൻ്റ്

ഖൈറുന്നീസ കളളിവളപ്പിൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദാലി പി.എ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നീതു വിജീഷ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുൽ സമദ് പൊന്നാട്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രദീപൻ പി.കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പേര്                                                       : ചീക്കോട്  ഗ്രാമപഞ്ചായത്ത്വിസ്തൃതി                                             : 23.955 ച.കി.മീവില്ലേജ്                           ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്ത് ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. പണ്ട് സാമൂതിരിയുടെ കീഴിലുള്ള മുതുവല്ലൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന ഇവിടെ, 'ചീക്കോട് കോവിലകം' എന്ന പേരിൽ നിന്നാണ് ഗ്രാമത്തിന് ഈ പേര് ലഭിച്ചത്. പുരാതന കാലത്ത് ഈ പ്രദേശത്ത് ഇരുമ്പ് സംസ്കരണം നടന്നിരുന്നു എന്നതിന് തെളിവായി വിളയിൽ പാലക്കൽ ഇല്ലപ്പറമ്പിൽ നിന്ന് അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മുതുവല്ലൂരിലെ പെരും തൃക്കോവിൽ ക്ഷേത്രത്തിൽ നിന്നും പുരാവസ്തു ഗവേഷകർ കണ്ടെടുത്ത ആയിരം വർഷം പഴക്കമുള്ള ശിലാലിഖിതങ്ങൾ ഈ നാടിന്റെ പൗരാണിക ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നു. വിദ്യാഭ്യാസ രംഗത്ത് പണ്ട് തൊട്ടേ സജീവമായിരുന്ന ഇവിടെ എഴുത്തച്ഛൻ പള്ളിക്കൂടങ്ങളും ഓത്തുപള്ളികളും പ്രവർത്തിച്ചിരുന്നു. മതസൗഹാർദ്ദത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ഓമാനൂരിലെ ശുഹദാക്കളുടെ ചരിത്രം ഈ നാടിന് മാത്രം അവകാശപ്പെട്ടതാണ്. ടിപ്പു സുൽത്താന്റെ ഭരണകാലത്താണ്...

കൂടുതൽ വായിക്കുക